പ്രതി കോൺഗ്രസുകാരനാണെന്ന് സമ്മതിച്ച് വി ഡി സതീശൻ

കൊച്ചി
നിലമ്പൂരിൽ വിദ്യാർഥി പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച കേസിലെ പ്രതി കോൺഗ്രസുകാരനാണെന്ന് പരോക്ഷമായി സമ്മതിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതി കോൺഗ്രസുകാരനാണെങ്കിൽത്തന്നെ എന്താണ് കുഴപ്പമെന്ന് സതീശൻ മാധ്യമങ്ങളോട് ചോദിച്ചു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് വഴിക്കടവ്. സംഭവം നടന്ന പ്രദേശത്തെ വാർഡ് അംഗം യുഡിഎഫാണ്. അതുകൊണ്ട് കുട്ടിയെ കൊന്നത് ഗൂഢാലോചന നടത്തിയാണെന്ന് ആരോപിക്കാനാകില്ല. മരിച്ചത് കോൺഗ്രസ് കുടുംബത്തിലെ കുട്ടിയാണ്. വനംമന്ത്രി ഗൂഢാലോചനക്കുറ്റം ആരോപിച്ചത് പിൻവലിക്കണം.
രാജ്ഭവനെ ആർഎസ്എസ് പ്രചാരണകേന്ദ്രമാക്കുന്നതിനെ തടയാൻ സർക്കാർ തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു.









0 comments