ഇന്ത്യക്ക് മേൽ അധികതീരുവ ചുമത്തിയത് റഷ്യ ഉക്രൈനെ ആക്രമിക്കുന്നത് തടയാൻ: യുഎസ് വൈസ് പ്രസിഡന്റ്

ജെ ഡി വാൻസ്.
വാഷിങ്‌ടൺ: ഇന്ത്യയ്‌ക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധികതീരുവ നിലവിൽ വരാൻ മൂന്ന് ദിവസങ്ങൾ ശേഷിക്കേ വിഷയത്തിൽ പ്രസ്‌താവനയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. റഷ്യ ഉക്രൈനെ ആക്രമിക്കുന്നത് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയ്‌ക്കുമേൽ അധികതീരുവ ചുമത്തിയതെന്നാണ് ജെ ഡി വാൻസിന്റെ വാദം.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കിക്ക് 50 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ആദ്യം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപ്, ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങിയതിനെ തുടർന്ന് തീരുവ 50 ശതമാനമായി ഉയർത്തുകയായിരുന്നു.
അമേരിക്കയിലെ എൻബിസി ന്യൂസുമായുള്ള അഭിമുഖ പരിപാടിയായ ‘മീറ്റ് ദ പ്രസ്’ലാണ് ജെ ഡി വാൻസിന്റെ പ്രസ്‌താവന. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയുടെ മേൽ യുഎസ് എങ്ങനെയാണ് സമ്മർദ്ദം ചെലുത്തുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു ഈ പരാമർശം. എണ്ണ വ്യവസായത്തിൽ റഷ്യ സമ്പന്നമാവുന്നത് തടയുന്നതിന് വേണ്ടിയാണ് ഇൗ നടപടിയെന്നും വാൻസ് പറഞ്ഞു.









0 comments