ട്രംപിന്റെ ചുങ്ക നയം കേരളത്തെ ഗുരുതരമായി ബാധിക്കും- എം വി ഗോവിന്ദൻ

mvgovindan
avatar
സ്വന്തം ലേഖകൻ

Published on Apr 19, 2025, 05:25 PM | 1 min read

തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌ കൊണ്ടുവന്നിട്ടുള്ള ചുങ്കനയം കേരളത്തെ ഏറെ ദോഷകരമായി ബാധിക്കുന്നതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിവർഷം ആയിരം കോടിയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയാണുള്ളത്‌. അതിൽ പലതിനും തീരുവ തന്നെയില്ലാത്തതുമാണ്‌.


കേരളത്തിലെ കാർഷികോൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ലോകത്തെ രണ്ടാമത്‌ രാജ്യമാണ്‌ അമേരിക്ക. കഴിഞ്ഞ വർഷം ഏപ്രിൽ –- ഡിസംബർ കാലത്ത്‌ 399.97 കോടിയുടെ കാർഷിക ഉൽപ്പന്നങ്ങളാണ്‌ അയച്ചത്‌. അവയ്ക്ക്‌ ഏർപ്പെടുത്തിയ ശരാശരി ചുങ്കം 5.5 ശതമാനം ആയിരുന്നെങ്കിൽ പുതിയ നയപ്രകാരം അത്‌ 37 ശതമാനം ആകും. ഇത്‌ അമേരിക്കയിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറയ്ക്കും. 500 കോടി രൂപയുടെയെങ്കിലും കയറ്റുമതി നഷ്ടമാകും.


എന്നാൽ, ഈ നിലപാടിനെ ചോദ്യം ചെയ്യാനോ തിരുത്തിക്കാനോ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. നാടിന്റെ താൽപര്യം സംരക്ഷിക്കാതെ അമേരിക്കയുടെ മുന്നിൽ ദാസരെ പോലെ നിൽക്കുന്ന കാഴ്‌ചയാണ്‌. കനത്ത ആഘാതമുണ്ടാക്കുന്ന ഈ വിഷയം ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home