കടക്കണക്കിലും കള്ളം പറഞ്ഞ് യുഡിഎഫ് പത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച മലയാള മനോരമയുടെ കള്ളവാർത്തയെ പൊളിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന സർക്കാരിന്റെ ആകെ കടം 6 ലക്ഷം കോടിയാകുന്നുവെന്നും കേരളം കടക്കെണിയിലേക്ക് മുങ്ങുകയാണെന്നുമായിരുന്നു മനോരമ വാർത്ത. എന്നാൽ കേരളത്തിന് ആറു ലക്ഷം കോടി കടമില്ല. കേന്ദ്ര സർക്കാർ അനുവദിക്കുന്ന കടം മാത്രമാണ് സംസ്ഥാനത്തിന് എടുക്കാൻ സാധിക്കുന്നത്. അത് മൂന്നു ശതമാനം മാത്രമാണ്. നിയമപരമല്ലാത്ത ഒരു കടവും കേരളത്തിനില്ലെന്നും കെ അനിൽകുമാർ പോസ്റ്റിൽ വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷം തീരുമ്പോൾ കേരളത്തിന് 4.42ലക്ഷം കോടി കടം ഉണ്ടായി എന്നത് സത്യം. എന്നാൽ കേരളത്തിന്റെ സമ്പദ്ഘടന അതിവേഗം വളരുന്നതാണ്. പ്രതിവർഷം 11% വീതം സമ്പദ്ഘടന വളരുന്നു. ഈ വർഷം എടുക്കാൻ അനുവദിച്ച കടം 40,000 കോടിയാണ്. 14.24 ലക്ഷം കോടിയാണ് കേരളത്തിലെ ജിഡിപി. അതിൻ്റെ മൂന്നു ശതമാനം കടം എടുക്കാം. അതായത് 42,720 കോടി രൂപ കടമെടുക്കാം.
ഒരോവർഷവും കേരളത്തിലെ ആഭ്യന്തര മൊത്ത വരുമാനം വളരുന്നു. രാജ്യത്ത് കേരളത്തെപ്പോലെ വളരുന്ന സംസ്ഥാന സമ്പദ് വ്യവസ്ഥകൾ കുറവാണ്. അതായത് 14.24 ലക്ഷം കോടിയുടെ 11 ശതമാനം വളർച്ച നേട്ടിയാൽ 15.66 ലക്ഷം കോടിയായി അടുത്ത മാർച്ച് 31ന് കേരള സമ്പദ് വ്യവസ്ഥ എത്തും. അതിനാൽ ഇപ്പോഴുള്ള കടം 460000 കോടിയായി മാറും. നിലവിൽ കടമെടുക്കുന്നതിൽ 30000 കോടി മുൻ കടം തിരിച്ചടക്കാനാണം. അതായത് ഒരു വർഷം 15000 കോടിക്കപ്പുറം പുതിയ കടമുണ്ടാകില്ല. റോഡും പാലവും പുതിയ സർവകലാശാലകളും നിർമിക്കാനാണ് കടമെടുക്കുന്നതെന്നും എന്നാൽ വസ്തുതകൾ വ്യക്തമാക്കാതെയാണ് മനോരമ വാർത്ത നൽകിയതെന്നും കെ അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.









0 comments