പെൻഷൻ വർധനയിൽ യുഡിഎഫ്‌ വിഷമിക്കേണ്ട: വി എൻ വാസവൻ

ayyappa sangamam v n vasavan
വെബ് ഡെസ്ക്

Published on Oct 31, 2025, 08:08 AM | 1 min read

കണ്ണൂർ: ക്ഷേമ പെൻഷൻ വർധിപ്പിച്ചതില്‍ യുഡിഎഫ് വിഷമിക്കേണ്ട കാര്യമില്ലെന്നും അടുത്ത തവണയും ഭരണത്തിലെത്തുന്ന എല്‍ഡിഎഫിന്‌ ഭംഗിയായി പെന്‍ഷന്‍ കൈകാര്യംചെയ്യാന്‍ കഴിയുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. കണ്ണൂർ അഴീക്കലിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


നടപ്പാകില്ലെന്നുപറഞ്ഞ പദ്ധതികളെല്ലാം നടപ്പാക്കി. ഇത്തരം വികസന മാതൃക ചൂണ്ടിക്കാണിക്കാന്‍ കേരളമല്ലാതെ മറ്റൊരു സംസ്ഥാനമില്ല. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളെയും സർക്കാർ പരിഗണിച്ചു. ഇതിൽ പ്രതിപക്ഷം വിഷമിച്ചിട്ട് കാര്യമില്ല. ക്രിയാത്മക പ്രതിപക്ഷമാണെങ്കിൽ നല്ലതിനെ അംഗീകരിക്കണം. കോണ്‍ഗ്രസിനും ബിജെപിക്കും ആ മനോഭാവമില്ല. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതുപ്രകാരമാണ് ക്ഷേമ പെൻഷൻ വർധിപ്പിച്ചതെന്നും വാസവൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home