കെ കെ ശൈലജയ്‌ക്കെതിരെ വ്യാജവീഡിയോ ; കോടതിവിധി യുഡിഎഫ്‌ നികൃഷ്‌ടതയ്‌ക്കേറ്റ തിരിച്ചടി

udf
avatar
പി ദിനേശൻ

Published on Feb 18, 2025, 02:31 AM | 1 min read


തലശേരി

വടകര എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ കെ ശൈലജയ്‌ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിലെ കോടതിവിധി യുഡിഎഫിന്റെ നികൃഷ്‌ടതയ്‌ക്കേറ്റ തിരിച്ചടി. മുസ്ലിങ്ങളാകെ വർഗീയവാദികളാണെന്ന്‌ ശൈലജ പറഞ്ഞെന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച ലീഗ്‌ നേതാവും പഞ്ചായത്ത്‌ അംഗവുമായ ടി എച്ച്‌ അസ്ലമിനെയാണ്‌ കോടതി ശിക്ഷിച്ചത്‌. ചാനൽ അഭിമുഖം എഡിറ്റുചെയ്‌ത്‌ യുഡിഎഫ്‌ സൈബർസംഘമാണ്‌ വീഡിയോ തയ്യാറാക്കിയത്‌. വടകര മണ്ഡലത്തിലുടനീളമുള്ള ന്യൂനപക്ഷ കുടുംബഗ്രൂപ്പുകളിലും ലീഗിന്റെ വാട്‌സാപ് ഗ്രൂപ്പുകളിലും ഇത്‌ വ്യാപകമായി പ്രചരിപ്പിച്ചു.


യുഡിഎഫ്‌ സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ ന്യൂമാഹി പഞ്ചായത്തിൽ ചുക്കാൻ പിടിച്ചത്‌ അസ്ലമായിരുന്നു. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ഉൾപ്പെടെയുള്ള വർഗീയ–-തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ചിട്ടും ജയിക്കാനാകില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ യുഡിഎഫ്‌ വർഗീയ കാർഡിറക്കിയത്‌. ഇതിനേറ്റ കനത്തപ്രഹരമാണ്‌ കോടതിവിധി.



deshabhimani section

Related News

View More
0 comments
Sort by

Home