ഇരുചക്രവാഹന തട്ടിപ്പ്; ഉദ്ദേശിച്ചത് മണി ചെയിൻ മാതൃകയെന്ന് പ്രതി

ANANTHU KRISHNAN
വെബ് ഡെസ്ക്

Published on Feb 18, 2025, 11:47 AM | 1 min read

തിരുവനന്തപുരം: ഇരുചക്രവാഹനം പകുതിവിലയ്ക്ക് വാങ്ങിനൽകാമെന്ന് പറഞ്ഞ് അനന്തുകൃഷ്ണൻ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത് മണി ചെയിൻ മാതൃകയിൽ. കുറച്ചുപേർക്ക് സകൂട്ടർ നൽകി കൂടുതൽപേരെ ആകർഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അന്തുകൃഷ്ണന്റെ മൊഴി. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ വെളിപ്പെടുത്തൽ. 11 അക്കൗണ്ടുകളിൽ വന്ന 548 കോടി രൂപ എങ്ങനെയാണ് ചിലവഴിച്ചത് എന്നത് അന്വേഷിച്ച് വരികയാണ്.


പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ വീട്ടിലും അനന്തുകൃഷ്ണന്റെ വിവിധ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു. അനന്തുകൃഷ്ണന്റെ സ്ഥാപനങ്ങളിൽ ക്രൈംബ്രാഞ്ചും റെയ്ഡ് തുടരുകയാണ്. പ്രതിയുടെ കടവന്ത്രയിലെ ഓഫീസിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്.


സായ്‌ഗ്രാമം സ്ഥാപകനും സംഘപരിവാർ സഹയാത്രികനുമായ കെ എൻ ആനന്ദകുമാന്റെയും അനന്തുകൃഷ്ണന്റെയും വീടുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ആനന്ദകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്, തോന്നയ്ക്കൽ സായി​ഗ്രാമം, അനന്തുകൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസ്, എൻജിഒ കോൺഫെഡറേഷൻ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവിലയ്ക്ക് സ്കൂട്ടർ എന്ന വാഗ്ദാനവുമായി പ്രതി തട്ടിപ്പ് നടത്തിയത്.




deshabhimani section

Related News

0 comments
Sort by

Home