ഇടപ്പള്ളിയിൽ വാഹനാപകടം: രണ്ട് വിദ്യാർഥികൾ മരിച്ചു

edappally accident
വെബ് ഡെസ്ക്

Published on Nov 08, 2025, 09:49 AM | 1 min read

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട രണ്ട് പേർ അതീവ ​ഗുരുതരാവസ്ഥയിലാണ്. ഇന്ന് പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ മെട്രോ പില്ലറിൽ ഇടിച്ചായിരുന്നു അപകടം. കാറിന്റെ അമിത വേ​ഗതയാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം.


അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായാണ് വിവരം. പൊലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home