പാലക്കാട് രണ്ട് പേരെ പുഴയിൽ കാണാതായി; തിരച്ചിൽ തുടരുന്നു

പാലക്കാട്: പാലക്കാട് രണ്ട് പേരെ പുഴയിൽ കാണാതായി. ഉമർഫാറൂഖ്(45), യൂസഫ് എന്നിവരെയാണ് കാണാതായത്. പാലക്കാട് മംഗലം ഡാമിൽ പുഴയിലാണ് അയിലൂർ സ്വദേശി ഉമർഫാറൂഖിനെ കാണാതായത്. മീൻപിടിക്കുന്നതിനിടെയാണ് അപകടം. ഒറ്റപ്പാലം ഭാരതപ്പുഴയിൽ മത്സ്യബന്ധനത്തിനിടെയാണ് യൂസഫിനെ കാണാതായത്.
ഇരുവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.









0 comments