ചൈനയില്‍ നിന്നും നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ എത്തിച്ച് വ്യാജ ലോഗാ പതിപ്പിച്ച് വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍

jswfakelogo
വെബ് ഡെസ്ക്

Published on Mar 21, 2025, 09:59 PM | 1 min read

തൃശൂര്‍: ജെഎസ്ഡബ്ല്യു കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി കൈതാരത്ത് മണപുറം വീട്ടില്‍ സ്റ്റീവ് ജോണ്‍ (35), സ്ഥാപനത്തിലെ മെഷീന്‍ ഓപ്പറേറ്റര്‍ ചായിപ്പംകുഴി സ്വദേശി പാറേപറമ്പില്‍ വീട്ടില്‍ സിജോ എബ്രഹാം (29) എന്നിവരെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. പോട്ട പനമ്പിള്ളി കോളേജ് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റൂഫിങ്ങ് മാനുഫാക്ചറിങ്ങ് കമ്പനിയില്‍ നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത് അതില്‍ മുംബൈ ബാന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎസ്ഡബ്ല്യു എന്ന കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ചായിരുന്നു നിര്‍മാണവും വിതരണവുമെന്ന് പൊലീസ് പറഞ്ഞു.


നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ വാങ്ങി വഞ്ചിക്കപ്പെട്ട നിരവധി ഉപഭോക്താക്കള്‍ കമ്പനിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോട്ട പനമ്പിള്ളിയിലെ വ്യാജ നിര്‍മാണ സ്ഥാപനം കണ്ടെത്തിയത്. തുടര്‍ന്ന് കമ്പനി ചാലക്കുടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ജെഎസ്ഡബ്ല്യു എന്ന കമ്പനിയുടെ വ്യാജമായി നിര്‍മിച്ച ലോഗോ പതിച്ച് നിര്‍മ്മിച്ച 43 റൂഫിങ്ങ് ഷീറ്റുകള്‍ പിടിച്ചെടുത്തു. കൃത്രിമ ലോഗോ പതിക്കാനായി ഉപയോഗിച്ച ഇലട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home