ചിറ്റൂരിൽ ഇരട്ടസഹോദരങ്ങളായ വിദ്യാര്‍ഥികള്‍ കുളത്തിൽ മരിച്ചനിലയിൽ

Raman Lakshamanan Chiitu

മരിച്ച രാമനും ലക്ഷ്മണനും

വെബ് ഡെസ്ക്

Published on Nov 02, 2025, 10:22 AM | 1 min read

ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ ഇരട്ടസഹോദരങ്ങളെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റൂർ ​ഗവ.ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്.


ശനി വൈകിട്ട് കുളത്തിന് അടുത്തുള്ള ലങ്കേശ്വരം ശിവക്ഷേത്രത്തിൽ ഇരുവരും പോയിരുന്നു. ഇതിന് ശേഷം ഇവരെ കാണാതാകുകയായിരുന്നു. ഇന്നലെ മുതൽ കുളത്തിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


ഞായർ പുലർച്ചെ കുളിക്കാനെത്തിയവരാണ് ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ രാമന്റെ മൃതദേഹവും കണ്ടെത്തി.


നീന്തൽ അറിയില്ലാത്ത ഇരുവരും മീൻ പിടിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Home