വിദേശത്തുനിന്ന്‌ എത്തിച്ച ആമകളെയും മുയലിനെയും പിടികൂടി

wild animal.jpg
വെബ് ഡെസ്ക്

Published on Apr 02, 2025, 11:03 PM | 1 min read

എറണാംകുളം : വിദേശത്ത്നിന്ന്‌ കൊണ്ടുവന്ന അപൂർവ ഇനം ആമകളെയും മുയലിനെയും നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവത്തിൽ തായ് എയർവെയ്സ് വിമാനത്തിൽ ബാങ്കോക്കിൽനിന്നെത്തിയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി കാർത്തിക് ചിന്നപ്പൻ (37) പിടിയിലായി.


ഇന്തോചൈനീസ് ബോക്സ് ടർട്ടിൽ വിഭാഗത്തിൽപ്പെട്ട നാല് ആമകളെയും ഒരു സുമാത്രൻ മുയലിനെയുമാണ്‌ ഇയാളിൽനിന്ന്‌ പിടികൂടിയത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ തീവ്ര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമകളാണ് പിടിയിലായിട്ടുള്ളത്. എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഈ ജീവികളെ കടത്തിക്കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടില്ല. സ്കാനിങ് പരിശോധനയിൽ ബാഗേജിൽ ജീവനുള്ള വസ്തുക്കൾ ഉണ്ടെന്ന സംശയത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് ആമകളെയും മുയലിനെയും കണ്ടെത്തിയത്. കാർത്തിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി നെടുമ്പാശേരി പൊലീസിന് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home