ക്ഷയരോഗ നിവാരണ പ്രവര്‍ത്തങ്ങള്‍; കിംസ്ഹെല്‍ത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

TUBERCULOSIS
വെബ് ഡെസ്ക്

Published on Mar 28, 2025, 08:53 PM | 1 min read

തിരുവനന്തപുരം: ക്ഷയരോഗ നിവാരണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം കിംസ്ഹെൽത്തിന് സംസ്ഥാന സർക്കാറിന്റെ ആദരവ്. ദേശീയ ക്ഷയരോഗ നിർമാർജ്ജന പ്രോഗ്രാമിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരെ കണ്ടെത്തുകയും അവർക്ക് മികച്ച ചികിത്സയും തുടർപരിശോധനകളും ഉറപ്പാക്കുകയും ചെയ്തതിനാണ് ഈ അംഗീകാരം. ലോക ക്ഷയരോഗ ദിനത്തിൽ, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്, സ്റ്റേറ്റ് ടി.ബി സെൽ, ജില്ലാ ടി.ബി സെന്റർ എന്നിവയുടെ രണ്ട് അംഗീകാരങ്ങൾക്കാണ് കിംസ്ഹെൽത്ത് അർഹമായത്.

കിംസ്‌ഹെൽത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ക്ഷയരോഗ നിവാരണ ഓഫീസർ ഡോ. ധനുജ വി.എയിൽ നിന്ന് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ക്ഷയരോഗം ബാധിതരായ വ്യക്തികളുടെ കുടുംബാംഗങ്ങളെ സൗജന്യമായി പരിശോധിക്കുന്ന 'കോൺടാക്റ്റ് ട്രേസിംഗ്' പദ്ധതിയും ഇതോടൊപ്പം കിംസ്ഹെൽത്ത് സംഘടിപ്പിച്ച് വരുന്നു. ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ കിംസ്ഹെൽത്ത് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ ഡോ. ധനുജ വി.എ പ്രത്യേകം അഭിനന്ദിക്കുകയും ഒപ്പം വീടുകളിലെ അംഗങ്ങളിൽ മറഞ്ഞിരിക്കുന്ന ക്ഷയരോഗം കണ്ടെത്താനുള്ള പുതിയ പരിശോധനാ പദ്ധതിയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ക്ഷയരോഗത്തെ പൂർണമായും തുടച്ചു നീക്കാൻ പൊതു-സ്വകര്യ പങ്കാളിത്തം അനിവാര്യമാണെന്ന് ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ടിബി നിയന്ത്രണ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് വേഗതയേറിയതും കൃത്യവുമായ രോഗനിർണ്ണയങ്ങൾ, മികച്ച ചികിത്സ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത രോഗനിർണയ മാർഗങ്ങൾ തുടങ്ങിയവ വികസിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എ. രാജലക്ഷ്മി, കൺസൾട്ടന്റ് ഡോ. മുഹമ്മദ് നിയാസ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Home