വർക്കല ഇടവ- കാപ്പിൽ പാതയിൽ ട്രാക്കിൽ തെങ്ങ് വീണു

വർക്കല: വർക്കലയിൽ ഇടവയ്ക്കും കാപ്പിലിനുമടിയിൽ റെയിൽവേ ട്രാക്കിൽ തെങ്ങുവീണ് അപകടം. ഇന്ന് പകൽ 11.30 ഓടുകൂടിയാണ് സംഭവം. റെയിൽവേ എഞ്ചിനീയറടക്കമുള്ളവരെത്തുകയും മരം ട്രാക്കിൽ നിന്നും മുറിച്ചുമാറ്റുകയും ചെയ്തു.
ട്രാക്കിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പ്രശ്നം വേഗത്തിൽ പരിഹരിച്ച് പാത യാത്രാ യോഗ്യമാക്കി.









0 comments