കുമ്പളയില്‍ നിധി കുഴിച്ചെടുക്കാനെത്തിയ സംഭവത്തില്‍ ദുരൂഹത; പുരാവസ്തു വകുപ്പ് പരാതി നല്‍കും

കാസര്‍കോഡ്: കാസര്‍കോഡ് കുമ്പള ആരിക്കൊടി കോട്ട നിധിക്കായി കുഴിച്ച സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പ് ഇന്ന് പരാതി നല്‍കും.
സംരക്ഷിത മേഖലയില്‍ അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക. മൊഗ്രാല്‍- പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
അതേസമയം,കുഴിയെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാരും പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്നും അവവര്‍ ആവശ്യപ്പെട്ടു.
ഇന്നലെയായിരുന്നു കോട്ടയിലെ വെള്ളമില്ലാത്ത കിണറില്‍ ഇറങ്ങി നിധിയെടുക്കാനുള്ള ലീഗ് നേതാവിന്റെയും സംഘത്തിന്റെയും ശ്രമം. സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്









0 comments