ഹയര്‍സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം: ഓണ്‍ലൈന്‍ പ്രക്രിയ കൈറ്റിന്റെ സാങ്കേതിക നേതൃത്വത്തില്‍ നാളെ മുതല്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപരുടെ ഓണ്‍ലൈന്‍ സ്ഥലമാറ്റ പ്രക്രിയ കൈറ്റിന്റെ സാങ്കേതിക നേതൃത്വത്തില്‍ ഏപ്രില്‍ 7 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതിനായി അധ്യാപരുടെ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ അത് വെരിഫൈ ചെയ്യാനും കൃത്യായ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യാനും ഹയര്‍സെക്കൻഡറി ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ ഈ വര്‍ഷം പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങള്‍ നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ ജൂണ്‍ 1 ന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ കഴിയുവെന്ന് മന്ത്രി വ്യക്തമാക്കി. നാളെത്തന്നെ ഇതിനുള്ള സർക്കുലർ ഡിജിഇ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അധ്യാപകര്‍ക്കും അത് കൃത്യമായി പരിശോധിക്കാതെ കണ്‍ഫേം ചെയ്യുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 2025 ജൂണ്‍ 1ന് മുന്‍പ് ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments