ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം: നിതിന്‍ അഗര്‍വാള്‍ അഗ്നിരക്ഷാസേന മേധാവി

തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. റോഡ് സേഫ്റ്റി കമീഷണറായിരുന്ന നിതിന്‍ അഗര്‍വാളിനെ അഗ്നിരക്ഷാസേന മേധാവിയായി നിയമിച്ചു. നിലവിലെ അഗ്നിരക്ഷാസേന മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ റോഡ് സേഫ്റ്റി കമീഷണറാക്കി. ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്പിയായിരുന്ന എസ് സുജിത് ദാസിനെ എഐജിയാക്കി.
എക്സൈസ് അഡീഷണല്‍ കമീഷണര്‍ കെ എസ് ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജിയായും വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്പിയായിരുന്ന കെ എല്‍ ജോൺകുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയായും നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള എഐജി വി ജി വിനോദ്കുമാറിനെ ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്പിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിഐജി നകുല്‍ രാജേന്ദ്ര ദേശ്‌മുഖിനെ തൃശൂര്‍ സിറ്റി കമീഷണറായും നിയമിച്ചു.









0 comments