അറ്റകുറ്റപ്പണി: ട്രെയിനുകൾക്ക്‌ 
നിയന്ത്രണം

Trains Cancelled
വെബ് ഡെസ്ക്

Published on Jul 04, 2025, 12:12 AM | 2 min read


തിരുവനന്തപുരം

തിരുവനന്തപുരം ഡിവിഷണൽ റെയിൽവേയ്‌ക്ക്‌ കീഴിലെ വിവിധ സെക്‌ഷനുകളിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.


ഭാഗികമായി റദ്ദാക്കിയത്‌:
തിരുച്ചിറപ്പള്ളി–- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22627) ഒമ്പതിന്‌ വള്ളിയൂരിൽ യാത്ര അവസാനിപ്പിക്കും. താംബരം– നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (20691) എട്ട്‌, ഒമ്പത്‌ തീയതികളിൽ തിരുനെൽവേലി വരെയായിരിക്കും. നാഗർകോവിൽ– കോട്ടയം എക്‌സ്‌പ്രസ്‌ (16366) 26ന്‌ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.


മംഗളൂരു സെൻട്രൽ–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) നാല്‌, ഏഴ്‌ തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെയായിരിക്കും. 25നുള്ള ചെന്നൈ സെൻട്രൽ– -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12695) കോട്ടയത്ത്‌ യാത്ര അവസാനിപ്പിക്കും. മധുര– -ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16327) 26ന്‌ കൊല്ലത്ത്‌ യാത്ര അവസാനിക്കും.


പുറപ്പെടുന്നതിലെ മാറ്റം:

തിരുവനന്തപുരം സെൻട്രൽ–- തിരുച്ചിറപ്പള്ളി സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22628) ഒമ്പതിന്‌ പകൽ 1.18ന്‌ വള്ളിയൂരിയിൽനിന്നാകും പുറപ്പെടുക. നാഗർകോവിൽ ജങ്‌ഷൻ– -താംബരം അന്ത്യോദയ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (20692) ഒമ്പതിന്‌ വൈകിട്ട്‌ 5.10ന്‌ തിരുനെൽവേലിയിൽ നിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രൽ– -ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12696) 26ന്‌ രാത്രി 8.5ന്‌ കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂർ–- മധുര എക്‌സ്‌പ്രസ്‌ (16328) 27ന്‌ കൊല്ലത്തുനിന്ന്‌ പകൽ 12.10ന്‌ പുറപ്പെടും. കന്യാകുമാരി– -മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്‌ (16650) അഞ്ച്‌, ആറ്‌ തീയതികളിൽ രാവിലെ 6.15ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്നായിരിക്കും പുറപ്പെടുക.


വഴിതിരിച്ചുവിടുന്നത്‌:

തിരുവനന്തപുരം സെൻട്രൽ– -ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12624) 26ന്‌ ആലപ്പുഴ വഴിയായിരിക്കും സർവീസ്‌. ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്‌– -ശ്രി ഗംഗാനഗർ എക്‌സ്‌പ്രസ്‌(16312) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്‌– -എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്‌ (16319) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. കന്യാകുമാരി– -ദിബ്രുഗഢ്‌ വിവേക്‌ എക്‌സ്‌പ്രസ്‌(22503) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. രണ്ട്‌ ട്രെയിനുകൾക്കും ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും


തിരുവനന്തപുരം സെൻട്രൽ–- മധുര അമൃത എക്‌സ്‌പ്രസ്‌(16343) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. തിരുവനന്തപുരം സെൻട്രൽ – -മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16347) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. ഇരു ട്രെയിനുകൾക്കും ഹരിപ്പാട്‌, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home