വഴിയോരക്കച്ചവട രംഗത്തെ മാഫിയ വൽക്കരണം അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി

കാഞ്ഞിരപ്പള്ളി> വഴിയോര കച്ചവട മേഖലയിൽ പുതുതായി രൂപം കൊള്ളുന്ന മാഫിയവൽക്കരണം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഒരു കേന്ദ്രത്തിൽ സാധനങ്ങൾ സംഭരിച്ച് ജോലിക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് അയച്ച് ഉന്തുവണ്ടികളിലും പെട്ടി വണ്ടികളിലുമായി പാതയോരത്ത് കച്ചവടം ചെയ്യുന്ന രീതി ലൈസൻസോടുകൂടി കടമുറികളിൽ കച്ചവടം ചെയ്യുന്ന സാധാരണ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകണം.വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് പെർമിറ്റും ലൈസൻസും എടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാരൻ വഴിയാധാരമാക്കുന്ന ഈ പ്രവണതയ്ക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. കാഞ്ഞിരപ്പള്ളി ടൗണിൽ നടന്ന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു.
സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു .ഏരിയാ സെക്രട്ടറി പി ആർ ഹരികുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു . P A ഇർഷാദ് അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയേൽ, CV അനിൽകുമാർ, അനിൽ സുനിത , എന്നിവർ സംസാരിച്ചു.കെ എസ് ഷാനവാസ് സ്വാഗതവും ഷൈൻ കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : CV അനിൽകുമാർ ( പ്രസിഡൻറ്) പി ആർ ഹരികുമാർ (സെക്രട്ടറി) ഹാജി നൂറുദ്ദീൻ ,മഞ്ജു റെജി (വൈസ് പ്രസിഡണ്ട്മാർ) കെ എസ് ഷാനവാസ് ഹരീഷ് , സിബി ( ജോയിൻ സെക്രട്ടറി)
0 comments