വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് സമാപനം

തിരുവനന്തപുരം: ആയിരങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് തലസ്ഥാനത്ത് ഉജ്വല സമാപനം. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ 100 കണക്കിന് വ്യാപാരികളാണ് ജാഥയെ വരവേറ്റത്. കാട്ടാക്കട, നെയ്യാറ്റിൻകര, ബാലരാമപുരം, കോവളം എന്നിവിടങ്ങളിൽ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്കോയ, ജാഥാ ക്യാപ്റ്റൻ ഇ എസ് ബിജു, വൈസ് ക്യാപ്റ്റൻ വി ഗോപിനാഥ്, ജാഥാ മാനേജർ എസ് ദിനേശ്, ജാഥാ അംഗങ്ങളായ കെ എം ലെനിൻ, വി പാപ്പച്ചൻ, എം പി അബ്ദുൽ ഗഫൂർ, മിൽട്ടൺ ജെ തലക്കോട്ടൂർ, ആർ രാധാകൃഷ്ണൻ, സീനത്ത് ഇസ്മായിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എൻ മധു, സി എസ് രതീഷ്, എം ഷാനവാസ്, സമിതി ജില്ലാ പ്രസിഡന്റ് കെ ആൻസലൻ, സെക്രട്ടറി ആദർശ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
നിശ്ചലദൃശ്യങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മാനവീയം വീഥിയിലാണ് ജാഥ സമാപിച്ചത്. സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ എസ് എ സുന്ദർ, സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ, ജാഥാ ക്യാപ്റ്റൻ ഇ എസ് ബിജു, സംഘാടക സമിതി വൈസ് ചെയർമാൻ വഞ്ചിയൂർ പി ബാബു, വി വി വിമൽ, ആർ സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. 80 കേന്ദ്രത്തിൽ പര്യടനം നടത്തിയശേഷമാണ് ജാഥ സമാപിക്കുന്നത്.
സ്വീകരണകേന്ദ്രത്തിൽനിന്ന് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചെന്നും വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും ജാഥാ ക്യാപ്റ്റൻ ഇ എസ് ബിജു പറഞ്ഞു. ജിഎസ്ടിയിലെ അപാകം പരിഹരിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക. വ്യാപാരമേഖലയിൽ പ്രത്യക്ഷ വിദേശ നിക്ഷേപം ഒഴിവാക്കുക. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക, വാടക നിയന്ത്രണ നിയമം നടപ്പാക്കുക, ലൈസൻസ് ഫീസുകൾ കുറയ്ക്കുക, വൈദ്യുതി താരിഫിൽ ഇളവനുവദിക്കുക, വഴിയോര വ്യാപാരം നിയന്ത്രിക്കുക, ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.









0 comments