പാവപ്പെട്ടവരേയും സാധാരണക്കാരെയും അപമാനിച്ച ബജറ്റ്: ടി പി രാമകൃഷ്ണൻ

t p ramakrishnan
വെബ് ഡെസ്ക്

Published on Feb 02, 2025, 01:52 PM | 1 min read

തിരുവനന്തപുരം: പാവപ്പെട്ടവരേയും സാധാരണക്കാരെയും അപമാനിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്നലെ അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. “ബജറ്റിൽ കേരളം എന്ന പദം പോലുമില്ല. വിവിധ പദ്ധതികൾ കേന്ദ്രത്തിന് മുമ്പാകെ കേരളം സമർപ്പിച്ചു. ഇവയൊന്നും പരിഗണിച്ചില്ല. വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്നതിന് യാതൊരു പദ്ധതിയും ബജറ്റിൽ ഇല്ല. പാവപ്പെട്ട ജനങ്ങളെ തിരസ്കരിച്ച് ബജറ്റ് ആണ് ഇത്- ടി പി രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ പ്രസ്താവന ജനങ്ങളെ അപഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


കേരളം പിന്നോക്ക സംസ്ഥാനമാണെന്ന്‌ സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്നാണ് കേന്ദ്രമന്ത്രി ജോർജ്‌ കുര്യൻ പറഞ്ഞത്. കേരളം പിന്നോക്ക സംസ്ഥാനം അല്ലാത്തത്‌ കൊണ്ടാണ്‌ ബജറ്റിൽ കാര്യമായി ഒന്നും പ്രഖ്യാപിക്കാതിരുന്നതെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന്‌ സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ കിട്ടും. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസത്തിലും സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിലും കേരളം പിന്നിലാണെന്ന്‌ സമ്മതിക്കണം. അപ്പോൾ കമീഷൻ അത്‌ പരിശോധിച്ച്‌ കേന്ദ്രസർക്കാരിന്‌ റിപ്പോർട്ട്‌ കൊടുക്കുമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.


മൂന്നാം മോഡി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിക്കുകയായിരുന്നു. കേരളത്തിന്‌ എയിംസോ പ്രത്യേക പദ്ധതികളോ ബജറ്റിൽ ഉണ്ടായിരുന്നില്ല. കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം പദ്ധതികളൊന്നും കേന്ദ്രബജറ്റിൽ അനുവദിച്ചില്ല.


വയനാട്‌ ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും നൽക്കാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റ് പ്രസം​ഗത്തിൽ ഒരു തവണപോലും ധനമന്ത്രി നിർമലാ സീതാരാമൻ കേരളത്തിന്റെ പേര് പരാമർശിച്ചിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home