പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഹർജി നാളെ വീണ്ടും പരിഗണിക്കും

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇത് സംബന്ധിച്ച് ഹർജി നാളെ വീണ്ടും പരിഗണിക്കും. ഇടപ്പള്ളി- മണ്ണുത്തി പാതയിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് എൻഎച്ച്എഐ ഹൈക്കോടതിയിൽ അറിയിച്ചു. മോണിറ്ററിങ് കമ്മിറ്റിയും തൃശൂർ കലക്ടറും ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. ഗതാഗത കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന് കോടതി അറിയിച്ചു.
ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന് കാണിച്ച് മോണിറ്ററിങ് കമ്മിറ്റിയും തൃശൂർ കലക്ടറും ചൊവ്വാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അപൂർണമാണെന്ന് കാണിച്ച് വ്യാഴാഴ്ച വരെ ടോൾ പിരിവ് തടഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്.
നിർമാണപ്രവർത്തനങ്ങളെ തുടർന്ന് ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴാണ് ഹൈക്കോടതി ഇടപെട്ട് ആഗസ്‌ത് അഞ്ചിന് ടോൾപിരിവ് തടഞ്ഞത്. 40 ദിവസം പിന്നിടുമ്പോഴും ദേശീയപാത അതോറിറ്റിക്കും കേന്ദ്രസർക്കാരിനും പ്രശ്നം പരിഹരിക്കാനായിരുന്നില്ല. ഹർജി നൽകിയവരെ പൂർണമായും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് ദേശീയപാതാ അതോറിറ്റി പറയുന്നു.









0 comments