യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകണം കല: ടി എം കൃഷ്‌ണ

പിജി സ്‌മാരക പുരസ്‌കാരം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയിൽ നിന്ന് സംഗീതജ്ഞൻ ടി എം കൃഷ്ണ ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: തങ്ങൾ ജീവിക്കുന്ന കാലത്തിനോടും ചുറ്റുപാടിനോടും സംവദിക്കാത്ത കല കലയാകില്ലെന്ന് പ്രമുഖ സംഗീതജ്ഞൻ ടി എം കൃഷ്‌ണ. അത് നൃത്തമോ, സംഗീതമോ, നാടകമോ എന്തുമായികൊള്ളട്ടെ. അവ സുന്ദരമായിരിക്കാം. അത് തള്ളിക്കളയുന്നില്ല. അത്തരം കാര്യങ്ങൾ താനും ഇഷ്ടപ്പെടാറുണ്ട്. പക്ഷേ അത് കലയല്ല. കലാകാരന്മാർ തീർച്ചയായും തങ്ങൾ ജീവിക്കുന്ന സമയത്തോടും സ്ഥലത്തോടും പരിസരത്തോടും ഇടപഴകുന്നവരാകണം. അങ്ങനെയുണ്ടായാൽ മഹത്തരമായ കലകളുണ്ടാകും. അതൊരുവെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പിജി സ്‌മാരക പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു കൃഷ്‌ണ. കാലവുമായി ചേരുമ്പോഴാണ് കലയിൽ ആധുനികതയുണ്ടാകുന്നത്. യാഥാർഥ്യത്തിൽനിന്ന് ഒളിച്ചോടുന്നതാകരുത് കല. അത് യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകണം.
മാനവീകത, സാമൂഹ്യനീതി, സമത്വം തുടങ്ങിയ ആശയങ്ങൾ ജീവിതത്തിലുടനീളം പുലർത്തിയ പിജിയുടെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.








0 comments