കടുവ ആക്രമണം: മരണകാരണം കഴുത്തിലേറ്റ മുറിവ്; കടുവ ഗഫൂറിനെ വലിച്ചിഴച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്

മഞ്ചേരി: കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയായ ഗഫൂറിന്റെ കഴുത്തിലെ ഞെരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലെ റബ്ബർ തോട്ടത്തിൽവെച്ച് ഗഫൂറിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.
കടിയേറ്റ് പിൻകഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായതാണ് മരണത്തിന് കാരണമായത്. കടിച്ചു കുടയുന്നതിനിടെ ഞട്ടെല്ല് പൊട്ടി. ശരീരം മുഴുവൻ നഖമേറ്റ് മുറിഞ്ഞു. രക്തം വാർന്നു പോയി. ഗഫൂറിന്റെ മൃതദേഹം കടുവ വലിഴച്ചതായും വലത്തേ നിതമ്പം പകുതി ഭക്ഷിച്ചതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ആന്തരാവയവങ്ങളും പുറത്തു വന്നു. ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ, ഡോ. ലെവീസ് വസീം, ഡോ. വി എസ് ജിജു, ഡോ. വിഷ്ണു എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരിന്നു പോസ്റ്റുമോർട്ടം. വൈകീട്ട് 4.30തോടെ തുടങ്ങിയ പോസ്റ്റുമോർട്ടം രാത്രി 7.45ഓടെയാണ് അവസാനിച്ചത്. നടപടികൾ പൂർത്തിയാക്കി രാത്രിതന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.









0 comments