വയനാട്ടിൽ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർആർടി അംഗത്തിന് പരിക്ക്

tiger attack mananthavadi

പഞ്ചാരക്കൊല്ലിയിൽ നരഭോജികടുവയ്ക്കായി നടത്തുന്ന തിരച്ചിൽ

വെബ് ഡെസ്ക്

Published on Jan 26, 2025, 11:37 AM | 1 min read

മാനന്തവാടി : വയനാട്‌ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിലിനിടെ ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം. മാനന്തവാടി ആർആർടി അം​ഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അം​ഗം ജയസൂര്യയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. കടുവയ്ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം.


തറാട്ട് ഭാ​ഗത്തുവച്ചാണ് ആക്രമണമുണ്ടായത്. ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. എട്ടുപേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടയിൽ ഉൾക്കാട്ടിൽ വച്ചാണ് ആക്രമണമുണ്ടായത്. ജയസൂര്യയെ ആക്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ആർആർടി അം​ഗം കടുവയെ വെടിവച്ചതായും വിവരമുണ്ട്. പ്രദേശത്ത് പരിശോധന വ്യാപകമായി തുടരുകയാണ്. കൂടുതൽ അം​ഗങ്ങൾ വനത്തിൽ പരിശോധന നടത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home