print edition സ്വാതന്ത്ര്യദിനാഘോഷത്തില്‍ മോദി നടത്തിയത് കുറ്റകൃത്യം: തുഷാര്‍ ഗാന്ധി

തുഷാർ ഗാന്ധി
സ്വന്തം ലേഖിക
Published on Aug 17, 2025, 12:33 AM | 1 min read
തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. ചങ്കോാട്ടയിൽ നടന്ന ചടങ്ങില്‍ മോദി സംസാരിച്ചത് പ്രധാനമന്ത്രിയായിട്ടല്ല ആര്‍എസ്എസ് പ്രചാരകനായിട്ടാണ്. 50 വര്‍ഷം വരെ സ്വാതന്ത്ര്യദിനത്തെ അംഗീകരിക്കാന്‍ ആര്‍എസ്എസ് തയ്യാറായിട്ടില്ല. അതേ ആര്‍എസ്എസിന്റെ വിഷലിപ്തമായ ആശയമാണ് മോദി വേദിയില്‍ പങ്കുവച്ചത്. കേരള വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച അശാസ്ത്രീയതയും അസഹിഷ്ണുതയും നിറഞ്ഞ ഇന്ത്യന്‍വിദ്യാഭ്യാസരംഗം-പ്രതിരോധമാതൃകകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു തുഷാര്‍ ഗാന്ധി. ഒക്ടോബര്‍ രണ്ടിന് രാജ്യം ഗാന്ധിജയന്തി ആചരിക്കുമ്പോള്‍ അവര്‍ നാഗ്പുറില്‍ ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷിക്കും. ഗാന്ധിജിയുടെ ആശയങ്ങളെ ബിജെപി നേരിടുന്നത് കള്ളം പറഞ്ഞും തെറ്റിദ്ധരിപ്പിച്ചുമാണ്. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണ്. ബിഹാറില്‍ നടന്നത് തെരഞ്ഞെടുപ്പ് ഗൂഢാലോചനയാണ്. ഇതിനായി തെരഞ്ഞെടുപ്പ് കമീഷനെ ബിജെപിയുടെ ഏജന്റാക്കി. ഇതുവഴി സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍നിന്ന് ബിജെപി എംപി ജയിച്ചത് രാജ്യത്തെ ഞെട്ടിച്ചു. ഇക്കാര്യം ഓരോ മലയാളിയും തിരിച്ചറിയണം. ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണ്. നമ്മള്‍ നിശ്ശബ്ദരാകാതെ പ്രതിഷേധം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വെല്ലുവിളി എന്‍ഇപിയാണ്. അറിയാത്ത വിധത്തില്‍ ഫാസിസ്റ്റ് ചിന്തകളെ കൊണ്ടുവരാനാണ് എന്‍ഇപിയിലൂടെ ശ്രമിക്കുന്നത്. എന്നാല്‍ കേരളമതിന് ബദലാണെന്ന് മുന്‍മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സമിതി ചെയര്‍മാന്‍ ഡോ. ധര്‍മരാജ് അടാട്ട് അധ്യക്ഷനായി. ഡോ. സി പത്മനാഭന്‍, ഡോ. ബിജുകുമാര്‍, എം വി ശശിധരന്‍, ടി കെ മീരാഭായ്, എ നജീബ്, എ ബിന്ദു, ഡോ. പി ആര്‍ പ്രിന്‍സ്, ഡോ. എ പ്രേമ, ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.









0 comments