കേരളം വെറുപ്പിനെതിരെ പ്രതിരോധം തീർക്കുന്ന ഇടം: തുഷാർ ഗാന്ധി

തേഞ്ഞിപ്പാലം: കേരളം വെറുപ്പിനെതിരെ പ്രതിരോധം തീർക്കുന്ന ഇടം: തുഷാർ ഗാന്ധി
തേഞ്ഞിപ്പലം
വെറുപ്പിനെതിരെ പ്രതിരോധം തീർക്കുന്ന ഇടമാണ് കേരളമെന്ന് മഹാത്മ ഗാന്ധിയുടെ ചെറുമകന്റെ മകൻ തുഷാർ ഗാന്ധി. കലിക്കറ്റ് സർവകലാശാലയുടെ ഗാന്ധിചെയർ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘രാജ്യത്തിന്റെ ആത്മാവ് നിലനിർത്താൻ, രാജ്യസ്നേഹമുള്ളവരെല്ലാം ശബ്ദമുയർത്തണം.
ആർഎസ്എസിന്റെ വിദ്വേഷ ക്യാൻസറിന് എതിരായ കീമോതെറാപ്പിയാണ് സ്നേഹം. കേരളത്തിൽ എനിക്കെതിരെ നടന്ന പ്രതിഷേധം അപ്രതീക്ഷിതമാണ്. കേരളം എപ്പോഴും വിദ്വേഷത്തിന് എതിരാണ്.
ഹിന്ദുരാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കും. ഗോഡ്‌സെയെ ഒരുവട്ടമാണ് തൂക്കിലേറ്റിയതെങ്കിൽ ആർഎസ്എസ് ചെയ്ത കാര്യങ്ങൾക്ക് അവരെ പത്തുവട്ടം തൂക്കിലേറ്റണം. ഹോളിയുടെ പേരിൽ രാജ്യത്ത് അക്രമങ്ങൾ നടക്കുന്നു.
അത് ഒരിക്കലും ഗാന്ധിയുടെയോ അംബേദ്കറിന്റെയോ ഇന്ത്യയിൽ നടക്കാൻ പാടില്ല. ഗാന്ധി ഉയർത്തിയ ക്വിറ്റ് ഇന്ത്യാ മൂവ്മെന്റ് പോലെ വെറുപ്പിനെതിരെ പുതിയ മുന്നേറ്റം ഉയരണം’’– അദ്ദേഹം പറഞ്ഞു.









0 comments