തൃശൂർ പൂരം ഉപചാരംചൊല്ലി പിരിഞ്ഞു

തൃശൂർ: 36 മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരം ഉപചാരംചൊല്ലി പിരിഞ്ഞു. വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പന്മാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ പൂരാഘോഷത്തിന് കൊടിയിറങ്ങിയത്. അടുത്ത വർഷം ഏപ്രിൽ 26നാണ് തൃശൂർ പൂരം.
ഇന്ന് രാവിലെ മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവ് വിഭാഗവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടി വിഭാഗവും പതിനഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പ് തുടങ്ങി. മേളം പൂര്‍ത്തിയാക്കി ശ്രീ മൂലസ്ഥാനത്ത് ഇരു ഭഗവതിമാകും ഉപചാരം ചൊല്ലി നിലപാട് തറയിലെത്തി ശംഖു വിളിച്ച് പൂരത്തിന് സമാപ്തിയായി. പകൽ 12.47നാണ് ഉപചാരം ചൊല്ലി പിരിഞ്ഞത്. തുടര്‍ന്ന് പകല്‍ വെടിക്കെട്ട് നടന്നു.









0 comments