ഒരുമയുടെ തെളിമയായ് തൃശൂർ പെരുമ

തൃശൂർ
മാനവികതയുടെ മഹത്തായ പൈതൃകമുള്ള നാടാണ് തൃശൂരെന്ന് വിളിച്ചോതി ജനങ്ങൾ ഒഴുകിയെത്തി. നാടിന്റെചരിത്രം തിരുത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്ക് പ്രതിരോധം തീർത്ത് ജനകീയ ചരിത്ര–- സംസ്‌കാര രചനകൾ പിറന്നു. നവോത്ഥാന മൂല്യങ്ങളുടെ തീ വീണ്ടുംപടർന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സമ്പന്നമായ ഒത്തുചേരലോടെ ദേശാഭിമാനി തൃശൂർ യൂണിറ്റ് 25–-ാം വാർഷികം‘ തൃശൂർ പെരുമ’യ്‌ക്ക് ആഘോഷത്തുടക്കം.
കേരളവർമ കോളേജിൽ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്‌തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായി. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ സെമിനാർ കാഴ്ചപ്പാട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. എം വി നാരായണൻ അധ്യക്ഷനായി. നാടകാചാര്യൻ സി എൽ ജോസ്, മേള പ്രമാണി പെരുവനം കുട്ടൻ മാരാർ എന്നിവരെ എം എ ബേബി ആദരിച്ചു. ഫോട്ടോ പ്രദർശനം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു തുടങ്ങിയവർ പങ്കെടുത്തു.
ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ അധ്യക്ഷനാകും. സിമ്പോസിയങ്ങൾ, സെമിനാറുകൾ, ഫോട്ടോ പ്രദർശനം, ഭക്ഷ്യമേള, പുസ്‌തകോത്സവം, കലാ വിരുന്നുകൾ എന്നിവ പെരുമയുടെ ഭാഗമാണ്.









0 comments