തൃശൂര്‍ ദേശാഭിമാനി 25–-ാം വാര്‍ഷികം
'തൃശൂര്‍ പെരുമ' 30നും 31നും

തൃശൂര്‍
ദേശാഭിമാനി തൃശൂര്‍ യൂണിറ്റിന്റെ 25–-ാം വാര്‍ഷികം "തൃശൂര്‍ പെരുമ' 30നും 31നും കേരളവര്‍മ കോളേജില്‍ ആഘോഷിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം വി നാരായണനും ജനറല്‍ കണ്‍വീനര്‍ കെ വി അബ്‌ദുള്‍ ഖാദറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30ന് രാവിലെ 9.30ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. എം വി നാരായണൻ അധ്യക്ഷനാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയാകും. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ സെമിനാറിന്റെ കാഴ്‌ചപ്പാട് അവതരിപ്പിക്കും.
31ന് വൈകിട്ട് നാലിന് സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ അധ്യക്ഷനാകും. രണ്ടു ദിവസത്തെ പരിപാടികളിൽ മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, എംപിമാരായ കെ രാധാകൃഷ്‌ണന്‍, ജോണ്‍ ബ്രിട്ടാസ്, മേയര്‍ എം കെ വര്‍ഗീസ്, ഡോ. ടി എം തോമസ് ഐസക്‍, തേറമ്പിൽ രാമകൃഷ്‌ണൻ, ജോസഫ് ടാജറ്റ്, നജീബ് കാന്തപുരം എംഎൽഎ, മുഹമ്മദ് ഫെെസി ഓണമ്പിള്ളി, മാർ ഒൗഗിൻ കുര്യാക്കോസ് മെത്രാപൊലീത്ത, സ്വാമി നന്ദാത്മജാനന്ദ തുടങ്ങിവർ പങ്കെടുക്കും.
40 സെഷനിൽ 400ലധികം പ്രബന്ധാവതരണങ്ങളും നാല് വിഷയങ്ങളില്‍ സിമ്പോസിയങ്ങളും നടക്കും. പുസ്‌തകോത്സവം, ചരിത്ര ഫോട്ടോ പ്രദര്‍ശനം, നാടന്‍കലാ അവതരണം, മ്യൂസിക് ബാന്‍ഡ്, ഗസല്‍, ഭക്ഷ്യമേള എന്നിവയുമുണ്ടാകും. ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്റര്‍ ഐ പി ഷൈന്‍, അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









0 comments