അനഘ് പറഞ്ഞു ; ട്രാന്‍സ്ജെന്‍ഡര്‍ പോരാട്ടം

ജിബിന സാഗരന്
Published on Aug 31, 2025, 12:16 AM | 1 min read
തൃശൂര്‍
""കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ട് അനേക
വംശത്തിൻ ചരിത്രങ്ങൾ'' പൊയ്കയില്‍ അപ്പച്ചന്റെ കവിത ഉദ്ധരിച്ചാണ് ക്വീര്‍ ഗവേഷക വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ എസ് അനഘ് "ട്രാന്‍സ്ജെന്‍ഡര്‍ അവകാശപോരാട്ടവും തൃശൂരും' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ച് തുടങ്ങിയത്. ദേശാഭിമാനി പെരുമയില്‍ 40 സെഷനിലായി 400ൽപ്പരം പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതില്‍ പേപ്പര്‍ അവതരിപ്പിച്ച ഏക ക്വീര്‍ വ്യക്തിയാണ് അനഘ്.
സ്ത്രീജീവിതം, ലിംഗപദവി, പോരാട്ടങ്ങള്‍ എന്ന സെഷനിലാണ് എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയും തൃശൂര്‍ സ്വദേശിയുമായ അനഘ് പ്രബന്ധം അവതരിപ്പിച്ചത്.
പല ക്വീര്‍ വ്യക്തികളും മരിക്കാതിരിക്കാനുള്ള കാരണം തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ച സഹയാത്രികയാണെന്ന് പ്രബന്ധത്തില്‍ വിശദീകരിക്കുന്നു. കെസാറ്റ്സ് മൂവ്മെന്റ്, നാഷണല്‍ എയ്ഡ്സ് കണ്‍ട്രോളിങ് ഓര്‍ഗനൈസേഷന്റേയും കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നാക്കോ മൂവ്മെന്റ്, കേരളത്തിലാദ്യമായി തൃശൂരില്‍ നടന്ന പ്രൈഡ് മാര്‍ച്ച്, എല്‍ജിബിടി സമൂഹത്തെ ആദ്യമായി അംഗീകരിച്ച സെക്സ് വര്‍ക്കേഴ്സ് മൂവ്മെന്റ് തുടങ്ങിയവയെക്കുറിച്ച് അനഘ് വിശദീകരിച്ചു.









0 comments