വാളയാർ ടോൾ പ്ലാസയിൽ ഒരു കിലോ എംഡിഎംഎയുമായി തൃശൂർ സ്വദേശി പിടിയിൽ

പ്രതി ദീക്ഷിതുമായി എക്സൈസ് സംഘം
വാളയാർ : വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസിയിൽ കടത്തിയ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശൂർ മുകുന്ദപുരം പറപ്പൂക്കര നന്ദിക്കര ദേശത്ത് പറങ്ങോടത്ത് വീട്ടിൽ ദീക്ഷിത് (26) നെയാണ് ടോൾ പ്ലാസയിൽ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് ഇൻസ്പെക്ടർ എൻ പ്രേമാനന്ദകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രേമാനന്ദകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീക്ഷിതിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1 കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. തൃശൂർ പൂരം പ്രമാണിച്ച് ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്ന് ചില്ലറ വിൽപ്പനയ്ക്കായി കടത്തിയതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പരിശോധനയിൽ ഗ്രേഡ് അസി എക്സൈസ് ഇൻസ്പെക്ടർ ഗുരുവായൂരപ്പൻ, എക്സൈസ് ഉദ്യോഗസ്ഥരായ പ്രേംകുമാർ, മുഹമ്മദ് ഫിറോസ്, അമർനാഥ്, ഡ്രൈവർമാരായ ലൂക്കോസ്, സാനി എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments