ഹെറോയിനും കഞ്ചാവുമായി പിടികിട്ടാപുള്ളിയടക്കം മൂന്നുപേർ അറസ്റ്റിൽ

drugs
വെബ് ഡെസ്ക്

Published on Mar 18, 2025, 02:59 PM | 1 min read

കൽപ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്ന് പേരെ കൽപ്പറ്റ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ എക്കാപറമ്പ് മുസ്ലിയാരകത്ത് വീട്ടിൽ എം മുഹമ്മദ് ആഷിഖ് (31), തിരൂരങ്ങാടി പള്ളിക്കൽ കുറുന്തല പാലക്കണ്ടിപ്പറമ്പ് തൊണ്ടിക്കോടൻ വീട്ടിൽ ടി ഫായിസ് മുബഷിർ (30), കൊണ്ടോട്ടി മുതുവള്ളൂർ മുണ്ടിലാക്കൽ തവനൂർ കുമ്പളപ്പറ്റ വീട്ടിൽ ടി ജംഷാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകൾ കടത്താൻ ഉപയോഗിച്ച കാറും, മയക്കുമരുന്ന് വിൽപ്പനക്ക് ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.


മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജങ്‌ഷനിൽ തിങ്കൾ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ്‌ പ്രതികളെ പിടികൂടിയത്‌. മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയാണ്. ഇയാൾക്കെതിരെ മലപ്പുറം, എറണാകുളം ജില്ലയിൽ മയക്ക്മരുന്ന് കേസുണ്ട്. 300 ഗ്രാം എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് നടത്തി. മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home