പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കർണാടകയിൽ നിന്നും കണ്ടെത്തി

പൊന്നാനി: പൊന്നാനിയിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളിൽ കർണാടകയിൽ കണ്ടെത്തി പൊന്നാനി കറുകത്തിരുത്തി മംഗളകത്ത് വീട്ടിൽ ഷാനിഫ്, (15) പൊന്നാനി മീൻ തെരുവ് സ്വദേശി യൂസ് പാക്കാനത്ത് കുഞ്ഞുമോൻ (14) പൊന്നാനി മച്ചിങ്ങല കത്ത് റംനാസ് (14) എന്നിവരെയാണ് രണ്ടുദിവസം മുമ്പ് കാണാതായത്.
ഗോവയ്ക്ക് സമീപം കാൽവാറിൽ വച്ച് റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത് ഇവരുടെ ബന്ധുക്കളും പൊലീസും കാൽവർ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ആണ് ഇവരെ കാണാതായത് പൊന്നാനി കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ഇവരെ പലരും കണ്ടതായും റെയിൽവേ സ്റ്റേഷനിലേക്കാണ് ഇവരെ യാത്രയെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് സിസിടിവി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ സിസിടിവി താൽക്കാലികമായി പ്രവർത്തനമാണ് അതിനാൽ പൊലീസ് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് ഊർജ്ജിതമാക്കിയിരുന്നു പോലീസ് സംസ്ഥാനത്തെയും ദേശീയതലത്തിലെയും മുഴുവൻ പൊലീസ് സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളിലും വിവരം കൈമാറിയിരുന്നു.
തിങ്കളാഴ്ചയാണ് ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ പരാതി നൽകിയത് ഞായറാഴ്ച മുതൽ ഇവരെ കാണാതായെങ്കിലും ബന്ധുക്കളുടെ വീടുകളിലേക്കും മറ്റും പരിശോധന നടത്തിയിരുന്നു തുടർന്ന് ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത് കുട്ടികൾ അവരുടെ സുഹൃത്തുക്കളുമായി നാടുവിടുന്ന കാര്യം സൂചിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു









0 comments