സംസ്ഥാന സ്കൂൾതല ത്രൈവ് മാഗസിൻ അവാർഡ് നിലമ്പൂരിലെ തൊടുവ മാഗസിന്

നിലമ്പൂർ: കേരള സർക്കാർ എസ് ടി ഡിപ്പാർട്ട്മെൻ്റും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും സാമൂഹിക സന്നദ്ധ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രൈവ് പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ബെസ്റ്റ് മാഗസിൻ അവാർഡ് മലപ്പുറം ത്രൈവ് ടീം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളുവിൽ നിന്ന് ഏറ്റ് വാങ്ങി. എം ഇ എസ് മമ്പാട് (ഓട്ടോമസ്) കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥിനി ഫാത്തിമ ഹന്നയാണ് തൊടുവ എന്ന മാഗസിൻ്റെ ചീഫ് എഡിറ്റർ.
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനത്തിൽ പട്ടികവർഗ വകുപ്പിന്റെ അമ്പതാം വാർഷികത്തിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയർ നിർവഹിച്ചു. നിലമ്പൂർ ഐജി എം എം ആർ വിദ്യാർഥികളും അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ( ഓട്ടോണമസ്) എം ഇ എസ് മമ്പാട് (ഓട്ടോണമസ്), മാർത്തോമാ കോളജ് ചുങ്കത്തറ, എസ് വി പി കേ ആർട്സ് ആൻഡ് സയൻസ് കോളേജ് പാലേമാട് എന്നിവിടങ്ങളിലെ ത്രൈവ് (ട്രൈബൽ ഹയർ എഡ്യൂക്കേഷൻ ആൻഡ് ഇൻ്ററാക്ടീവ് വെഞ്ചെഴ്‌സ് ഫോർ എക്സലൻസ്) വളണ്ടിയർമാരും ഫാക്കൽറ്റി കോർഡിനേറ്റർമാരുടേയും പങ്കാളിത്തത്തോടെയാണ് മലപ്പുറം ജില്ലയിൽ ത്രൈവ് പ്രൊജക്ട് നടപ്പിലാക്കിയത്.
പത്താം ക്ലാസിൽ നൂറു ശതമാനം വിജയം നേടിയതിനുള്ള പുരസ്കാരവും നിലമ്പൂർ എം ആർ എസ് മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിച്ചു. നാലു കോളേജുകളിലെ അധ്യാപക കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ അമ്പതോളം വളണ്ടിയർമാർ മാറി മാറി ശനിയാഴ്ചകളിൽ സ്കൂളുകളിൽ ക്ലാസ് നടത്താറുണ്ട്. നിരവധി മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ ഗോത്രമേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ആദരിച്ചു. തുടർന്ന് വിവിധ ഗോത്ര കലകൾ അവതരിപ്പിക്കപ്പെട്ടു.








0 comments