ഈ പാഠം അതിരുകൾക്കപ്പുറത്തേക്കും എത്തേണ്ടതുണ്ടെന്ന് ബിബിസി; വാർത്ത പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: ഈ പാഠം ആ ഭൂവിഭാഗത്തിന്റെ അതിരുകൾക്കപ്പുറത്തേക്കും എത്തേണ്ടതുണ്ടെന്നാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ കേരളം പ്രതിരോധിക്കുന്ന മാതൃകയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തത്. കേരളത്തിന്റെ ഇടപെടൽ ലോകം ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നത് മുന്നോട്ടു പ്രവർത്തിക്കാൻ കൂടുതൽ ഊർജം പകരുന്നുവെന്ന തലക്കെട്ടോടെ ആരോഗ്യമന്ത്രി വീണ ജോർജ് പങ്കുവെച്ച വാർത്ത ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
"കേരളം കൂടുതൽ രോഗനിർണയം നടത്തി കൂടുതൽ ആളുകളെ മരണത്തിൽ നിന്ന് രക്ഷപെടുത്തുമായിരിക്കും. പക്ഷെ ഈ പാഠം ആ ഭൂവിഭാഗത്തിന്റെ അതിരുകൾക്കപ്പുറത്തേക്കും എത്തേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം രോഗങ്ങളുടെ ഭൂപടം മാറ്റിയെഴുതാം - ഏറ്റവും അപൂർവമെന്ന് ഇപ്പോൾ നാം കരുതുന്ന രോഗകാരികൾ പോലും അധികനാൾ അപൂർവമായിരിക്കില്ല."
അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച് ബിബിസിയിൽ വന്ന വാർത്തയാണിത്. കേരളത്തിന്റെ ഇടപെടൽ ലോകം ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നത് മുന്നോട്ടു പ്രവർത്തിക്കാൻ കൂടുതൽ ഊർജം പകരുന്നു .









0 comments