തിരുവാതുക്കൽ ഇരട്ടക്കൊല: ഡിവിആർ കണ്ടെത്തി

കോട്ടയം : തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഡിവിആർ കണ്ടെത്തി. വീടിന് സമീപത്തെ പള്ളിക്കോണം തോട്ടിൽ നിന്നാണ് ഡിവിആർ കണ്ടെത്തിയത്. ഡിവിആർ തോട്ടിലെറിഞ്ഞുവെന്ന് പ്രതി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവിആർ കണ്ടെത്തിയത്. അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ(64), ഭാര്യ ഡോ. മീര(60) എന്നിവരാണ് കഴിഞ്ഞ ദിവസം അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ മുൻ ജീവനക്കാരനായ അസം സ്വദേശി അമിത് ഉറാങ്(30) ആണ് പ്രതി. പ്രതിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്‌റ്റുചെയ്‌തിരുന്നു. തൃശൂർ മാള മേലടൂരിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് വിജയകുമാർ നൽകിയ പരാതിയിൽ ജയിലിൽ കിടന്നതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കോടാലി കൊണ്ട് പല തവണ തലക്കും മുഖത്തും അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്.









0 comments