പി ജെ കുര്യന് പിന്തുണ
യുവനേതാക്കൾ റീൽസിൽനിന്ന് ഇറങ്ങണം : തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം
യൂത്ത് കോൺഗ്രസിനെ വിമർശിച്ച കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം പി ജെ കുര്യനെ പിന്തുണച്ച് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. പോസിറ്റീവായാണ് വിമർശത്തെ കാണുന്നതെന്ന് കോട്ടയത്ത് തിരുവഞ്ചൂർ പ്രതികരിച്ചു. യൂത്ത് കോൺഗ്രസിലൂടെ വളർന്ന നേതാവാണ് പി ജെ കുര്യൻ. റീൽസിൽ കേന്ദ്രീകരിക്കുന്ന പുതിയ പ്രവണതയെയായിരിക്കും അദ്ദേഹം വിമർശിച്ചത്. അത് ഉപദേശമായി എടുത്താൽ മതി.
ആദ്യം രാഹുൽ മാങ്കൂട്ടത്തിൽ പോസിറ്റീവായി പ്രതികരിച്ചു. വാഗ്വാദങ്ങൾ കോൺഗ്രസിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വടികൊടുക്കുന്നതാണ്. യുവനേതാക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണം. റീൽസാണ് ജീവിതലക്ഷ്യമെന്നായാൽ ജനങ്ങളിൽനിന്ന് അകലും. രാജകൊട്ടാരത്തിൽ കുബേരന്മാർ പ്രജകളെ കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും ശാശ്വതമായി നിലനിൽക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.









0 comments