തിരുവനന്തപുരം പോത്തൻകോട് തെരുവു നായ ആക്രമണം; നിരവധി പേർക്ക് പരിക്ക്

stray dog
വെബ് ഡെസ്ക്

Published on Jul 03, 2025, 08:03 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് തെരുവു നായ ആക്രമണം. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നു. തെരുവു നായയെ കണ്ടെത്തി പിടികൂടാനായിട്ടില്ല. മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്.


പോത്തൻകോട് ബസ്സ് സ്റ്റാൻറിലും മേലേമുക്കിലും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവർ തിരുവനന്തപുരം മെഡി.കോളേജിൽ ചികിത്സ തേടി. നായയെ കണ്ടെത്താനുള്ള ശ്രമം ഇന്ന് രാവിലെ ആരംഭിക്കും.





deshabhimani section

Related News

View More
0 comments
Sort by

Home