'നമ്മുടെ ആൾക്കാരെ സഹായിച്ചു, പണം തിരിച്ചടയ്ക്കാത്തത് പ്രതിസന്ധി ഉണ്ടാക്കി'; തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Thirumala Anil.jpg
വെബ് ഡെസ്ക്

Published on Sep 22, 2025, 10:47 AM | 1 min read

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത തിരുമല വാർഡ് കൗൺസലർ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു. പണം തിരിച്ചടയ്ക്കാത്തത് പ്രതിസന്ധി ഉണ്ടാക്കി. ബിജെപി പ്രവർത്തകരെ സഹായിച്ചു. താൻ ഇതിന് ഉത്തരവാദിയല്ല. അത് രേഖകൾ പരിശോധിച്ചാൽ മനസിലാകും. എഫ്ഡി ഇട്ട ആളുകൾ ഒരുപാട് സമയം തന്നു. എന്നിട്ടും തിരിച്ചടയ്ക്കാനായില്ല. ഇത് മാനസിക സംഘർഷം തരുന്നുവെന്നും കുറിപ്പിലുണ്ട്.


ആത്മഹത്യാക്കുറിപ്പിൽ മരണകാരണം വ്യക്തമായിട്ടും കൃത്യമായൊരു നിലപാട് ബിജെപി നേതൃത്വം സ്വീകരിക്കുന്നില്ല. വിഷയത്തിൽ പ്രതികരണം ആവശ്യപ്പെട്ട കൈരളി ന്യൂസ് റിപ്പോർട്ടറോട് ബിജെപി സംസ്ഥാന അധ്യക്ഷൻ അധിക്ഷേപപരമായാണ് പ്രതികരിച്ചത്. തിരുമല അനിലിന് അനുശോചനം രേഖപ്പെടുത്തി രാജീവ് ചന്ദ്രശേഖരൻ പങ്കുവച്ച പോസ്റ്റിന് താഴെപോലും ബിജെപി പ്രവർത്തകർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. വിഷയത്തിൽ നേതൃത്വം പ്രതിസ്ഥാനത്ത് എത്തിയതോടെ ഒരു വിഭാഗം പ്രവർത്തകരും നേതൃത്വത്തോടുള്ള പ്രതിഷേധത്തിലാണ്.


ഇത്രയും നാൾ കൂടെ കൊണ്ടുനടന്ന് കൊലയ്ക്ക് കൊടുത്തില്ലേയെന്ന് അനിലിന്റെ ഭാര്യ ആശാ പ്രതികരിച്ചു. നിങ്ങളാരും സംരക്ഷിച്ചില്ല, സപ്പോർട്ടെങ്കിലും ചെയ്തിരുന്നേൽ ചേട്ടൻ ഇങ്ങനെ ചെയ്യില്ലായിരുന്നു. പാർടിയിൽ വർഷങ്ങളായിട്ട് പ്രവർത്തിക്കുന്നതാണ്. അധികാരമോഹിയല്ലാത്തതു കൊണ്ടാണ് ഈ ഗതി വന്നത്. അനിച്ചേട്ടന് അവസാനം വന്ന ഫോൺ ആരുടേയാണെന്ന് അന്വേഷിക്കണമെന്നും ആശ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home