അറിവിന്റെ പുതിയതലങ്ങൾ സൃഷ്ടിച്ച നിയമസഭാ പുസ്‌തകോത്സവത്തിന്‌ സമാപനം

klibf
വെബ് ഡെസ്ക്

Published on Jan 13, 2025, 07:48 PM | 1 min read

തിരുവനന്തപുരം: വായനക്കാരെയും പ്രസാധകരെയും ഒരുമിപ്പിച്ച്‌ അറിവിന്റെയും അനുഭൂതിയുടെയും പുതിയതലങ്ങൾ സൃഷ്ടിച്ച മൂന്നാമത്‌ നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്‌ സമാപനം. നടന്‍ പ്രകാശ് രാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സമാപനചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.


പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വിവി പദ്മസീലി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഡി.സുരേഷ് കുമാര്‍, പി.സി.വിഷ്ണുനാഥ്, നിയസഭ സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ സമാപന സമ്മേളനത്തിൽ സംസാരിച്ചു.


166 ദേശീയ - അന്തർദേശീയ പ്രസാധകർ മേളയിലെത്തി. സമാന്തര പ്രസാധകർക്കും മികച്ച അവസരമൊരുക്കി. ഇത്തവണയും മുന്നൂറിലധികം പുസ്‌തകങ്ങളാണ് മേളയിൽ പ്രകാശിപ്പിച്ചു. നിരവധി എഴുത്തുകാർ മേളയുടെ ഭാഗമായി. പ്രമുഖരുടെ സംഭാഷണം, സംവാദം എന്നിവയിലും വൻ പങ്കാളിത്തമുണ്ടായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home