അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.മലപ്പുറം സ്വദേശികളായ റഫീക്ക്, രത്നകുമാർ, മുഹമ്മദലി എന്നിവരാണ് അഗളി പൊലിസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ മാർച്ചിൽ കൽക്കണ്ടിയിലെ മലഞ്ചരക്ക് സ്ഥാപനത്തിൻറെ പൂട്ട്പൊളിച്ചായിരുന്നു മോഷണം. മോഷണത്തിന് ശേഷം പ്രതികൾ കർണാടകയിലെ കൂർഗിൽ ഒളിവിലായിരുന്നു. മൂന്നുപേരേയും ഒളിത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.









0 comments