വയോധികയെ കെട്ടിയിട്ട് മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. വയോധികയുടെ വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോഷണം നടന്നത്. എന്നാൽ പൊലീസ് മോഷണ വിവരം അറിയുന്നത് വൈകുന്നേരം ആറരയ്ക്കാണ്.
മോഷ്ടിച്ച ആഭരണങ്ങൾ ചാലയിലെത്തി വിറ്റു. പണം മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.തനിച്ച് താമസിക്കുന്ന വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്.ആദ്യം കെട്ടിയിട്ട ശേഷം പിന്നീട് വായിൽ തുണി തിരുകിക്കേറ്റി. കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാലയും ഒപ്പം തന്നെ അര പവന്റെ മോതിരവും അപഹരിച്ച് തിരുവനന്തപുരം ചാല മാർക്കറ്റിൽ എത്തി വിൽക്കുകയായിരുന്നു.









0 comments