കർണാടകയില്‍ തീയേറ്ററുകളിലും മൾട്ടിപ്ലെക്‌സുകളിലും പരമാവധി ടിക്കറ്റ് ചാർജ് 200 രൂപ

ബംഗളൂരു> തീയേറ്ററുകളിലും മൾട്ടിപ്ലെക്‌സുകളിലും ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. ഇതോടെ സിനിമകൾക്ക് സംസ്ഥാനത്ത് പരമാവധി ഈടാക്കാവുന്ന ടിക്കറ്റ് നിരക്ക് 200 രൂപയായി. കർണാടക സിനിമ (റെഗുലേഷൻ) നിയമം ഭേദഗതി ചെയ്താണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ടിക്കറ്റ് നിരക്കിന് 200 രൂപ പരിധി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.ബജറ്റ് പ്രഖ്യാപനത്തെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പിന്തുണച്ചിരുന്നു.
ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുന്നതോടെ കൂടുതൽ ആളുകൾ കന്നഡ ചിത്രങ്ങൾ കാണാനെത്തുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.









0 comments