ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തൃശൂർ : ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. ചെങ്ങാലൂർ പനംകുളം പോളിന്റെ മകൻ ജിബിൻ(33) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്ന് വൈക്കീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ചാലക്കുടി കൂടപുഴ തടയണയ്ക്ക് താഴെ ആഴമുള്ള സ്ഥലത്ത് കുളിക്കാനിറങ്ങിയ ജിബിൻ പിന്നീട് ഒഴുക്കിൽപ്പെടുകയായിരുന്നു.
ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെയും ഈ മേഖലയിൽ അപകടങ്ങൾ നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ജിബിന്റെ മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.









0 comments