രണ്ടാമത് അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവൽ സമാപിച്ചു

surfing
വെബ് ഡെസ്ക്

Published on Apr 13, 2025, 08:52 PM | 1 min read

തിരുവനന്തപുരം: വിദേശ താരങ്ങള്‍ ഉൾപ്പെടെ 50ലധികം അത്‍ലറ്റുകൾ പങ്കെടുത്ത രണ്ടാമത് അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ദിവസങ്ങളില്‍ നാല് വ്യത്യസ്ത വിഭാഗങ്ങളായി വര്‍ക്കല വെറ്റകട ബീച്ചിലാണ് സര്‍ഫിംഗ് ഫെസ്റ്റിവൽ നടന്നത്.


മത്സരത്തിൽ മെന്‍സ് ഓപ്പണില്‍ 11ന് എതിരെ 13 പോയിന്റിന് കിഷോര്‍ കുമാര്‍ വിജയിച്ചു. വിമന്‍സ് ഓപ്പണില്‍ ഷുഗര്‍ ശാന്തി ബനാര്‍സെ വിജയിയായി. ഗ്രോംസ് 16 ആന്‍ഡ് അണ്ടര്‍ ബോയ്‌സ് വിഭാഗത്തില്‍ 7.64 പോയിന്റിനെതിരെ 13.84 പോയിന്റുമായി ഹരീഷ് പി വിജയിയായി. ഇതോടനുബന്ധിച്ച് നടന്ന ഇന്റര്‍നാഷണല്‍ അലോഹ ടാഗ് ടീം മത്സരത്തില്‍ 17.37 പോയിന്റോടു കൂടി ടീം പേഴ്‌സി വിജയിച്ചു.


ഇന്ത്യയില്‍, കായിക വിനോദമായ സര്‍ഫിംഗിനെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ പ്രധാന സര്‍ഫിംഗ് ഡെസ്റ്റിനേഷനാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.


ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്), തിരുവനന്തപുരം ഡിടിപിസിയുമായി സഹകരിച്ച്, സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എസ്എഫ്ഐ), അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന്‍ (ഐഎസ്എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.


സമാപന ചടങ്ങില്‍ ചലച്ചിത്ര താരവും സര്‍ഫിംഗ് അത്‍ലറ്റുമായ സുദേവ് സമ്മാനദാനം നിര്‍വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബാലിക്, , തിരുവനന്തപുരം ഡിടിപിസി സെക്രട്ടറി സതീഷ് മിറാണ്ട , കെഎടിപിഎസ് സിഇഒ ബിനു കുരിയാക്കോസ്, ചീഫ് ജഡ്ജ് റോര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രധിനിധികളായ റാം മോഹന്‍, നവാസ് എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home