ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

v sivankutty.png
വെബ് ഡെസ്ക്

Published on Jun 20, 2025, 01:30 PM | 1 min read

തിരുവനന്തപുരം: ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യും.


രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആണ്.


അതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിൽ ഈ കാര്യം പ്രത്യേകം തന്നെ ഉൾപ്പെടുത്തും. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന വേളയിലും ഈ വിഷയം ഉൾപ്പെടുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Home