നരിവേട്ട ടീം മുഖ്യമന്ത്രിയെ കണ്ടു

NARIVETTA
വെബ് ഡെസ്ക്

Published on May 30, 2025, 10:09 AM | 1 min read

തിരുവനന്തപുരം : നരിവേട്ടയുടെ സംവിധായകൻ അനുരാജ്‌ മനോഹറും അഭിനേതാക്കളും മുഖ്യമന്ത്രിപിണറായി വിജയനെ സന്ദർശിച്ചു. വ്യാഴാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. സുരാജ്‌ വെഞ്ഞാറമൂട്‌, ആര്യ സലീം, പ്രണവ്‌ തിയോഫിൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടന്ന മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിന്റെയും വെടിവയ്‌പ്പിന്റെയും കഥയാണ്‌ നരിവേട്ട പറയുന്നത്‌. തിയേറ്ററിൽ മികച്ച പ്രതികരണമുണ്ടാക്കി പ്രദർശനം തുടരുന്ന ചിത്രം കണ്ണുനനയിച്ചതായി മന്ത്രി കെ രാജൻ ഫേസ്‌ബുക്കിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home