തിരുമല അനിലിന്റെ മരണത്തിലെ ദുരുഹത പുറത്തുവരണം: കേരള കോൺഗ്രസ് എം

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ തിരുമല അനിലിന്റെ ദുരൂഹമരണം ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് എം. ജനങ്ങൾക്ക് സഹകരണ മേഖലയിലുള്ള വിശ്വാസം തകർക്കണമെന്ന് ഉദ്ദേശ്യത്തോടെ സഹകരണ മേഖല ഇഡി മേഖലയാക്കി മാറ്റിയവരാണ് ബിജെപിക്കാർ.
അനിൽ മാന്യനായ പൊതുപ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ ജീവനെടുത്ത സംഭവം സഹകരണ മേഖലയ്ക്ക് കളങ്കമാണ്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സഹകരണസംഘങ്ങളുടെ അഴിമതി മൂടിവെക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലേയും മുണ്ടേല രാജീവ് ഗാന്ധി വെൽഫെയർ സംഘത്തിലേയും അഴിമതിയും രണ്ട് ആത്മഹത്യകളും സൃഷ്ടിച്ച ഞെട്ടലിൽനിന്ന് മുക്തമാകും മുമ്പാണ് അനിലിന്വ്റെ മരണം. ചെറിയസംഘത്തിന് ഇത്രവലിയ ബാധ്യത എങ്ങനെ ഉണ്ടായെന്നുള്ളത് സമൂഹം അറിയേണ്ടതാണ്.
സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്‌തത് സത്യം ജനങ്ങളിൽ എത്താതിരിക്കാനാണ്. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗങ്ങളായ എ എച്ച് ഹഫീസ്, പാലിയോട് സദാനന്ദൻ, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് കെ ജെ എം അഖിൽ ബാബു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.









0 comments