ഹൃദയം കീഴടക്കിയ ‘ഹൃദയ’ ഡോക്ടർ

nanthancode
വെബ് ഡെസ്ക്

Published on May 13, 2025, 04:39 PM | 1 min read

തിരുവനന്തപുരം : മകന്റെ മഴുവിൽ ചിതറിയത്‌ ഒരമ്മയുടെ ഹൃദയം മാത്രമല്ല, സഹാനുഭീതിയോടെ പെരുമാറി രോഗികളുടെ മനസ് കീഴടക്കിയ ഹൃദയാരോഗ്യ ഡോക്ടർകൂടിയായിരുന്നു. വിരമിച്ചിട്ടും രോഗികളുടെയും ജീവനക്കാരുടെയും മനസ്സിൽ നിറഞ്ഞുനിന്ന ഡോക്ടറായിരുന്നു ‘ജീൻ മാഡം’ എന്നറിയപ്പെട്ടിരുന്ന ഡോ. ജീന്‍ പത്മം. നല്ല കൈപുണ്യമുളള ഡോക്ടറായിരുന്നു അവർ എല്ലാവർക്കും. ഡോക്ടറുടെ പരിചരണത്തില്‍ മരണത്തിന്റെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയവര്‍ നിരവധിയായിരുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 20 വര്‍ഷം സേവനം നടത്തിയിട്ടുണ്ട്‌ ഡോ. ജീൻ പത്മം. അവിടെ മെഡിക്കല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ച അവർ കാര്‍ഡിയോളജി വിഭാഗം മേധാവിയായാണ്‌ വിരമിച്ചത്‌. അക്കാലയളവില്‍ നിരവധി രോഗീസൗഹൃദ സജ്ജീകരണങ്ങൾ അവരുടെ നേതൃത്വത്തില്‍ ആശുപത്രിയിൽ തയ്യാറാക്കിയിരുന്നു. രോഗനിര്‍ണയത്തിനുള്ള പ്രത്യേക സംവിധാനമൊരുക്കി. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി. ഡോക്ടറുടെ ചുറുചുറുക്കും പ്രവര്‍ത്തനശൈലിയും സഹപ്രവര്‍ത്തകര്‍ക്കും പ്രചോദനമായിരുന്നു.


രോഗികളുടെ ഹൃദയം തൊടുന്നതായിരുന്നു ഡോക്ടറുടെ ചികിത്സാശൈലി. രോഗികളോട് സഹാനുഭൂതിയോടെയും കാരുണ്യത്തോടെയും പെരുമാറണമെന്ന നിര്‍ബന്ധബുദ്ധി അവര്‍ക്കുണ്ടായിരുന്നു. രോഗത്തിന് കീഴ്പ്പെട്ടവരായി തോന്നിക്കാത്തവിധമായിരുന്നു അവരോടുള്ള സമീപനം. നിര്‍ധനരോഗികളോട് പ്രത്യേക കരുതലുണ്ടായി. അവര്‍ക്ക് സാമ്പത്തികസഹായവും സൗജന്യമായി മരുന്നുകള്‍ സംഘടിപ്പിച്ചും നല്‍കുമായിരുന്നു.

2011ല്‍ സ്വയം വിരമിക്കുകയായിരുന്നു ഡോക്ടർ.


‘ചികിത്സിക്കുമ്പോള്‍ ഒരിക്കലും രോഗിയാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാകരുത്. സഹാനുഭൂതിയോടെയാകണം രോഗികളോടുള്ള പെരുമാറ്റം. ഏതുനേരവും അവരെ സഹായിക്കാന്‍ സന്നദ്ധരായിരിക്കണം' –- എന്ന വാക്കുകളോടെയായിരുന്നു അന്നവർ ജനറല്‍ ആശുപത്രിയുടെ പടിയിറങ്ങിയത്. പിന്നീട്‌ കുറച്ച്‌ കാലം വിദേശ രാജ്യങ്ങളിൽ അവർ സേവനം അനുഷ്‌ഠിച്ചു





deshabhimani section

Related News

View More
0 comments
Sort by

Home